കൊടുപ്പുന്ന:കാലങ്ങളായി കുടിവെള്ളം ലഭിക്കാത്തതിലും അധികൃതർക്ക് നൽകിയ പരാതിയിന്മേൽ വേണ്ട നടപടികൾ കൈക്കൊള്ളാത്തതിലും പ്രതിഷേധിച്ച് 'ജലമില്ലെങ്കിൽ വോട്ടില്ല' എന്ന് പ്രഖ്യാപിച്ച് കൊടുപ്പുന്ന ഗ്രാമവാസികൾ മാർച്ച് ഒന്നിന് വൈകിട്ട് 4 ന് വേഴപ്ര- എടത്വാ റോഡിൽ, കൊടുപ്പുന്ന ഭാഗത്ത് കുടിനീർ സമര ശൃംഖല സംഘടിപ്പിക്കും.