കുട്ടനാട്: എസ്.എൻ.ഡി പികുട്ടനാട് യൂണിയനിലെ യൂത്ത്മൂവ്മെന്റ്-വനിതാസംഘത്തിന്റെ നേതൃത്വത്തിൽ യുവജന വനിതാസംഗമം ഇന്ന് രാവിലെ 9.30ന് മങ്കൊമ്പ് ശ്രീനാരായണകോളേജിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിക്കും.യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ആമുഖ പ്രസംഗം നടത്തും. വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ മുഖ്യ പ്രഭാഷണം നടത്തും. അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായ എ.കെ.ഗോപിദാസ്, അഡ്വ.എസ്.അജേഷ്കുമാർ, റ്റി.എസ്.പ്രദീപ്കുമാർ, എം.പി പ്രമോദ്, കെ.കെ.പൊന്നപ്പൻ, പി.ബി.ദിലീപ്, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ലേഖ ജയപ്രകാശ്, യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ കെ.പി സുബീഷ്, എസ്.എൻ എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽദാസ് തുടങ്ങിയവർ സംസാരിക്കും.
ഗുരുദേവനിലെ ഈശ്വരീയത, ഗുരുധർമ്മം കുടുംബജീവിതത്തിൽ എന്നീ വിഷയങ്ങളിൽ യോഗം അസി.സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരിയുംയോഗം കൗൺസിലർ ഷീബ ടീച്ചറും ക്ലാസെടുക്കും. .യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ പി.ടി.സജീവ് സ്വാഗതവും വനിതാസംഘം യൂണിയൻ കൺവീനർ സജിനി മോഹൻ നന്ദിയും പറയും. വൈകിട്ട് 3.30ന് യൂത്ത്മൂവ്മെന്റ്, വനിതാസംഘം യൂണിയൻ വാർഷിക പൊതുയോഗം യൂണിയൻ വൈസ് ചെയർമാൻ എം.ഡി ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യും. കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ലേഖ ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തും.യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ പി.ടി.സജീവ് സംഘടനാ സന്ദേശം നൽകും.യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ കെ പി സുബീഷ്, വനിതാസംഘം യൂണിയൻ കൺവീനർ സജിനി മോഹൻ എന്നിവർറിപ്പോർട്ട് അവതരിപ്പിക്കും.യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായഎം.പി. പ്രമോദ്, കെ.കെ.പൊന്നപ്പൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് ചെയർമാൻ റ്റി.എസ്.ഷിനുമോൻ, വനിതാസംഘം യൂണിയൻ വൈസ്ചെയർപേഴ്സൺ സ്മിത മനോജ്, യൂത്ത്മൂവ്മെന്റ് യൂണിയൻ ജോയിന്റ് കൺവീനർ റ്റി.ആർ.അനീഷ് തുടങ്ങിയവർ സംസാരിക്കും.യൂത്ത്മൂവ്മെന്റ് യൂണിയൻ ജോയിന്റ് കൺവീനർ രഞ്ചുകാവാലം സ്വാഗതവും വനിതാസംഘം യൂണിയൻ ട്രഷറർ സ്വപ്ന സനൽ നന്ദിയും പറയും