ആലപ്പുഴ: ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി യോഗം നാളെ ഉച്ചയ്ക്ക് ഒന്നിന് കുട്ടനാട്ടിൽ ജില്ലാ പ്രസിഡന്റ് ഷാജി എം പണിക്കരുടെ അദ്ധ്യക്ഷതയിൽ നടക്കും. ജില്ലയിൽ നിന്നുള്ള മുഴുവൻ സംസ്ഥാന ഭാരവാഹികളും ജില്ലാ ഭാരവാഹികളും, ജില്ലാ കമ്മിറ്റി അംഗങ്ങളും നിയോജക മണ്ഡലം പ്രസിഡന്റുമാരും പങ്കെടുക്കണം. കുട്ടനാട് നിയോജകമണ്ഡലം ബി.ഡി.ജെ.എസ് നേതൃയോഗം രണ്ട് മണിമുതൽ നടക്കുമെന്നും ഷാജി എം.പണിക്കർ അറിയിച്ചു.