ആലപ്പുഴ: മൂന്നാം ക്ളാസുകാരിയെ പീഡിപ്പിച്ച മത്സ്യത്തൊഴിലാളിയെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. നെടുമുടി പഞ്ചായത്ത് എട്ടാം വാർഡ് ചമ്പക്കുളം തെക്കേമുറി പ്രതീഷ് ഭവനത്തിൽ പ്രതീഷാണ് (കൊച്ചപ്പൻ-42) പിടിയിലായത്. സ്കൂളിൽ നടന്ന കൗസിലിംഗിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ നെടുമുടി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ഇന്നലെ പുലർച്ചെ ചമ്പക്കുളത്ത് നിന്ന് പ്രതീ്ഷിനെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.