അരൂർ: അരൂർ വട്ടക്കേരിൽ ഘണ്ടാകർണ്ണ ക്ഷേത്രത്തിൽ തിരുവുത്സവ പൂജയുടെ നാലാം ദിവസമായ ഇന്ന് രാവിലെ 10ന് ഭസ്മക്കളം, വൈകിട്ട് 5ന് സർപ്പക്കളം, 8 ന് നാട്ടുതാലപ്പൊലികൾ വരവ്, രാത്രി 10.30 ന് കഥകളി, 12 ന് കൂട്ടക്കളം, എതിരേൽപ്പ് മഹോത്സവമായ നാളെ പുലർച്ചേ 3ന് ഗന്ധർവ്വക്കളവും പാട്ടും. 5 ന് തിരുവുത്സവ മഹാ ദർശനം, രാവിലെ 9 ന് ആർ.എൽ.വി.വിജയകൃഷ്ണന്റെ പ്രമാണത്തിൽ അമ്പതിൽപ്പരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം, വൈകിട്ട് 5.30ന് എതിരേൽപ്പ്, രാത്രി 9 ന് മഹാദീപാരാധന, 10 ന് കഥകളി, 10.30 ന് അരൂർ വടക്കുംഭാഗം ശ്രീനാരായണ കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ മറി വിളക്കെഴുന്നള്ളിപ്പ്, 12 ന് ഗരുഡവാഹനം എഴുന്നള്ളിപ്പുകൾ.