ആലപ്പുഴ: അൽക്ക മേഖലാ സമ്മേളനവും കുടുംബസംഗമവും ഇന്ന് ആലപ്പുഴ റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9ന് നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് എബ്രഹാം ജോൺ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് റോയി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് അശോകൻ, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഫി, സമീർ, അഭിലാഷ് പി ജി, ലാലിച്ചൻ, പ്രദീഷ് ചേർത്തല തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് 2ന് ശേഷം കുടുംബസദസ് നടക്കും. വാർത്താസമ്മേളനത്തിൽ മേഖലാ സെക്രട്ടറി എ.ആർ.സമീർ, പ്രസിഡന്റ് എബ്രഹാം ജോൺ, ആർ.അനീഷ് , പി.ജി.അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.