ചേർത്തല:വള്ളാട്ട് ഉണ്ണിക്കാളി ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞവും പുണർതം ഉത്സവവും തുടങ്ങി.
ഗാനരചയിതാവ് രാജീവ് ആലുങ്കൽ ദീപപ്രകാശനം നടത്തി.ഇന്ന് രാവിലെ 9ന് ശ്രീകൃഷ്ണാവാരം,11ന് ഉണ്ണിയൂട്ട്,വൈകിട്ട് 5ന് നാരങ്ങാ വിളക്ക്.2 ന് രാവിലെ 11ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാർച്ചന.3ന് രാവിലെ 11ന് രുക്മിണി സ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ.4ന് രാവിലെ 10ന് കുചേലഗതി,വൈകിട്ട് 5ന് ലളിതാസഹസ്രനാമാർച്ചന,ഉത്സവ ചടങ്ങുകളുടെ ഭാഗമായി വൈകിട്ട് 7ന് പട്ടുംതാലിയും ചാർത്തൽ.5ന് രാവിലെ 6ന് മഹാഗണപതിഹോമം,9ന് ശ്രീകൃഷ്ണ സ്വധാമ പ്രാപ്തി,11ന് അവഭൃഥസ്നാനം,രാത്രി 8ന്കഥാപ്രസംഗം.6ന് പുണർതം ഉത്സവം,രാവിലെ 8ന് കലശാഭിഷേകം,വൈകിട്ട് 4ന് അരിക്കൂത്ത്,6ന്സോപാന സംഗീതം,രാത്രി 8.30ന് കലശപൂജ,8.45ന് നൃത്തസന്ധ്യ.