പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയനുസരിച്ച് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ഇന്ന് രാവിലെ 10ന് പാണാവള്ളി കമ്യൂണിറ്റി ഹാളിൽ നടക്കും. പ്രസിഡന്റ് ഡോ.പ്രദീപ് കൂടക്കൽ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് ഷീബാ സത്യന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പി.കെ.സുശീലൻ,പ്രേംലാൽ ഇടവഴിക്കൽ, ഷീല കാർത്തികേയൻ, രാജേഷ് വിവേകാനന്ദ, അഡ്വ.എസ്.രാജേഷ്, ജയശ്രി, പി.എം.ഉഷ എന്നിവർ സംസാരിക്കും.