മാന്നാർ: എസ്.എൻ.ഡി.പി യോഗം 3711ാം നമ്പർ കുളഞ്ഞിക്കാരാഴ്മ ഗുരുക്ഷേത്രത്തിലെ 24ാ മത് പ്രതിഷ്ഠാ വാർഷികവും, ഗുരദേവസഹസ്രനാമാർച്ചനയും നാളെ നടക്കും. ക്ഷേത്രം തന്ത്രി താഴവനമേടയിൽ ശിവശർമ്മൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വം വഹിക്കും. കലശം, കലശാഭിഷേകം, ഗുരുപൂജ, മഹാപ്രസാദമുട്ട്, ഗുരുദേവ കൃതികളുടെ ആലാപനം, കുളഞ്ഞിക്കാരാഴ്മ കുമാരിസംഘത്തിന്റെ തിരുവാതിരകളി, രാവിലെ പത്ത് മുതൽ നെടുങ്കണ്ടം എം.കെ.ഗോപിനാഥന്റെ ശ്രീനാരായണദർശന പ്രഭാഷണം എന്നിവ നടക്കുമെന്ന് പ്രസിഡന്റ് എം. ഉത്തമൻ നിത്യാനിവാസ്, സെക്രട്ടറി രാധാകൃഷ്ണൻ.എസ് പുല്ലാമഠത്തിൽ എന്നിവർ പറഞ്ഞു.