മാന്നാർ : മിലൻ 21ന്റെ ആഭിമുഖ്യത്തിൽ കാലാവസ്ഥാ വ്യതിയാനവും പ്രകൃതിസംരക്ഷണവും എന്ന വിഷയത്തിൽ തിങ്കളാഴ്ച വൈകിട്ട് 3ന് പന്നായിക്കടവ് ബോട്ട്‌ജെട്ടി സ്‌ക്വയറിൽ ശാസ്ത്രജ്ഞൻ ഡോ. സുഭാഷ് ചന്ദ്രബോസ് ക്ലാസെടുക്കും. പ്രകൃതി സംരക്ഷണത്തെ സംബന്ധിച്ച് പൊതുജനങ്ങളുടെ സംശയ നിവാരണത്തിനുള്ള അവസരം ഉണ്ടാകുമെന്ന് ചെയർമാൻ പി എ എ ലത്തീഫ്, സെക്രട്ടറി എൻ പി അബ്ദുൽ അസീസ് എന്നിവർ അറിയിച്ചു.