പൂച്ചാക്കൽ : സമഗ്ര ശിക്ഷ കേരളം, സാമൂഹ്യ ശാസ്ത്ര പഠനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഠനോത്സവത്തിന്റ ഉദ്ഘാടനം അഡ്വ.എ.എം.ആരിഫ് എം.പി. നിർവഹിച്ചു. അരുക്കുറ്റി മറ്റത്തിൽ ഭാഗം ഗവ: എൽ.പി.സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ അദ്ധ്യക്ഷയായി. ഡയറ്റ് പ്രിൻസിപ്പൽ കെ.ആർ.വിശ്വംഭരൻ പ്രഭാഷണം നടത്തി.അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സുബൈർ, വൈസ് പ്രസിഡന്റ് ബിനിത പ്രമോദ്, ഹെഡ്മാസ്റ്റർ പി.ഡി. ജോഷി, പ്രോഗ്രാം കോർഡിനേറ്റർ എ.സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു