കായംകുളം: പുല്ലുകുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള ബീനാ ജൂവലറിയിൽ കഴിഞ്ഞയാഴ്ച ഭിത്തി കുത്തിത്തുരന്ന് കവർച്ച നടത്തിയ കേസിൽ രണ്ടു പേർ പിടിയിലായി. തിരുവല്ല തുകലശ്ശേരിൽ പൂമംഗലത്ത് ശരത്ത് (34) കായംകളം ആറാട്ടുപുഴ പെരുമന പുതുവൽ വീട്ടിൽ സുധീഷ് എന്നിവരെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
28700 രൂപയും 15 പവന്റെ സ്വർണവുമാണ് കവർച്ച ചെയ്തത്.
കനകക്കുന്ന് പൊലീസ് സബ് ഇൻസ്പെക്ടർമാരായ ശ്രീകാന്ത്, എസ്.നായർ, അബ്ദുൽ ലത്തീഫ് ,പ്രത്യേക സ്ക്കോഡ് അംഗങ്ങളായ ഇല്യാസ് ,സന്തോഷ്, സിവിൽ പൊലീസ് ഓഫീസ്സർമാരായ ഉണ്ണികൃഷ്ണൻ, മുഹമ്മദ് ഷഫിക്ക്, അരുൺ ഭാസ്ക്കർ, എ.എസ്."ഐ.ന്മാരായ, നിസ്സാറുദ്ദീൻ, ഷമ്മി .എബി എന്നിവരുടെ നേതൃത്വത്തിൽ ചൂളത്തെരുവിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾ ചൂളത്തെരുവിൽ വീട് വാടക എടുത്തു സ്ഥിരമായി മോഷണം നടത്തി വരുകയായിരുന്നു. കുറത്തികാട്, കായംകുളം സ്റ്റേഷൻ പരിധിയായ പുളളി കണക്ക്, കാക്കനാട് ഉൾപ്പടെ നിരവധി വീടുകളിലായി പ്രതികൾ മോഷണം നടത്തിയതായിവെളിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു .