അമ്പലപ്പുഴ : കൊച്ചുമകൾക്കൊപ്പം ക്ഷേത്രത്തിൽ നിന്നു മടങ്ങിയ വൃദ്ധയുടെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കടന്നു. പുറക്കാട് പഞ്ചായത്ത് പുത്തൻനട പുത്തൻ പറമ്പ് വീട്ടിൽ ബാലചന്ദ്രന്റെ ഭാര്യ പങ്കജാ ക്ഷിയുടെ രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടമായത്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുളള കൊടിക്കയർ ഘോഷയാത്രക്കു ശേഷം വൈകിട്ട് 6.45 ഓടെ കൊച്ചുമകൾ മോഹിനീ കൃഷ്ണ ക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. എതിർ ദിശയിൽ എത്തിയ ബൈക്കിന്റെ ലൈറ്റ് മുഖത്ത് അടുപ്പിച്ച ശേഷം അരികിലെത്തി മാല പൊട്ടിച്ചു കടക്കുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ പങ്കജാക്ഷിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു