ചേർത്തല:കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇരുപതിലേറെപ്പേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവുനായയെ പിടികൂടാനായില്ല. രണ്ട് പേർക്ക് കൂടി കടിയേ​റ്റു..രാത്രിയിൽ പൊക്ലാശ്ശേരി ഭാഗത്തുവച്ചാണ് രണ്ട് പേരെ കടിച്ചത്. പട്ടിയെ പിടിക്കാനായി ജനകീയ സ്‌ക്വാഡുകൾ രാത്രി ഉറക്കമൊഴിച്ചും രംഗത്തുണ്ട്. ഇതുവരെ 24 പേർക്കാണ് കടിയേറ്റത്. പ്രസവിച്ച പട്ടിയാണ് ആക്രമണം നടത്തുന്നത്.ഇതിന്റെ രണ്ട് കുഞ്ഞുങ്ങളെ പിടികൂടി കണിച്ചുകുളങ്ങര മൃഗാശുപത്രിയിൽ നിരീക്ഷണത്തിനിട്ടിരിക്കുകയാണ്.