ആലപ്പുഴ: ഭരണഘടനാ സംരക്ഷണ സമിതി ഇന്ന് നഗരചത്വരത്തിൽ നിന്ന് ബീച്ചിലേയ്ക്ക് റാലി നടത്തുന്നതിനാൽ ഉച്ചയ്ക്ക് ഒരു മണിമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാതയിൽ തെക്കുനിന്ന് വരുന്ന ഹെവി വാഹനങ്ങൾ അമ്പലപ്പുഴ ഭാഗത്തും വടക്കു നിന്നു വരുന്നവ കലവൂരിലും തടയുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.