ആലപ്പുഴ: സേവാഭാരതി അമ്പലപ്പുഴ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ വണ്ടാനം ടി.ഡി മെഡിക്കൽ കോളേജാശുപത്രിയിൽ നിർദ്ധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നിത്യവും രണ്ട് നേരം നടത്തിവരുന്ന അന്നദാനം 13-ാം വർഷത്തിലേക്ക് കടന്നു. പദ്ധതിയുടെ വാർഷികത്തോടനുബന്ധിച്ച് നടന്ന യോഗം ജില്ല സഹ കാര്യവാഹ് വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ.സി.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.സതീഷ് കുമാർ റിപ്പോർട്ടും കണക്കുമവതരിപ്പിച്ചു. താലൂക്ക് സംഘചാലക് ആർ.സുന്ദർ വൈസ് പ്രസിഡന്റുമാരായ ഡി.കൃഷ്ണൻ,കെ.ബൈജു, ട്രഷറർ ഒ.എൻ.മോഹനൻ,താലൂക്ക് കാര്യവാഹ് ജി.സുമേഷ്,സേവാപ്രമുഖ് സാനു തുടങ്ങിയവർ സംസാരിച്ചു.