അമ്പലപ്പുഴ: പൊട്ടിപ്പൊളിഞ്ഞ കളത്തിൽ പാലം - കരുമാടി ഗവ.ഹൈസ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് തകഴി വികസന സമിതിയുടെ നേതൃത്വത്തിൽ മന്ത്രി ജി.സുധാകരന് നിവേദനം നൽകി. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് നവീകരിച്ചിട്ട് 5 വർഷത്തോളമായെന്ന് നിവേദനത്തിൽ പറയുന്നു.സംസ്ഥാന പാതയിലെ കളത്തിൽപ്പാലത്തു നിന്നും കരുമാടി ഗവ.ഹൈസ്കൂളിലേക്കുള്ള എളുപ്പവഴിയാണ് ഈ റോഡ്.