ആലപ്പുഴ: ജില്ലയിലെ ആദ്യത്തെ മൊബൈൽ ക്രഷ് അരൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.രത്‌നമ്മ ഉദ്ഘാടനം ചെയ്തു. അതിഥി സംസ്ഥാന തൊഴിലാളികളുടെ അടക്കം കുഞ്ഞുങ്ങൾക്ക് ആരോഗ്യപൂർണവും സുരക്ഷിതവുമായ പരിചരണം ലഭ്യമാക്കാനാണ് മൊബൈൽ ക്രഷ് ആരംഭിച്ചതെന്ന് അവർ പറഞ്ഞു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഉഷ അഗസ്റ്റിൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.എ അലക്‌സ്, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എൻ.എം സജിത, 13-ാംവാർഡ് മെമ്പർ മേരി ട്രീസ, പഞ്ചായത്ത് സെക്രട്ടറി ടി.ടി. സുഷമ, ഐ.സി.ഡി.എസ് സി.ഡി.പി.ഒ ശിൽപ.യു.ജെ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സുനിത ക്ഷപാകരൻ എന്നിവർ പങ്കെടുത്തു.
മൂന്ന് മുതൽ ആറ് മാസം വരെ പ്രായമുള്ള കുട്ടികളുടെ പരിചരണ സംരക്ഷണ കേന്ദ്രങ്ങളായാണ് മൊബൈൽ ക്രഷുകൾ പ്രവർത്തിക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കുന്ന ക്രഷുകളിലേക്ക് പ്രവർത്തകർ കുട്ടികളെ വാഹനത്തിൽ കൊണ്ട് പോകുകയും സുരക്ഷിതമായി തിരികെ വീട്ടിലെത്തിക്കുകയും ചെയ്യും.4 ഷിഫ്ടുകളായി നാല് ക്രഷ് വർക്കർമാരെയാണ് നിയമിച്ചിട്ടുള്ളത്.