ആലപ്പുഴ: കയർമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ പ്രായോഗികമായ യാതൊരു പദ്ധതികളും പ്രഖ്യാപിക്കാതെ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന നയങ്ങളുമായിട്ടാണ് സർക്കാരും വകുപ്പ് മന്ത്രിയും മുന്നോട്ട് പോകുന്നതെന്ന് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ(എെ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് എ.കെ.രാജൻ പറഞ്ഞു. തൊഴിലാളികൾക്ക് ഒപ്പം നിൽക്കേണ്ടവർ നടക്കാത്ത കാര്യങ്ങളും തെറ്റായ കണക്കുകളും അവതരിപ്പിച്ച് മന്ത്രിയെ വെള്ളപൂശാൻ ശ്രമിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് ആരുമായും കൂട്ടുചേർന്ന് ചർച്ചയ്ക്കും ആവശ്യമെങ്കിൽ സമരത്തിനും തയ്യാറാണെന്ന് എ.കെ.രാജൻ പറഞ്ഞു.