അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി സംഘ് ജില്ലാ വാർഷിക സമ്മേളനം അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.യശോധരൻ അദ്ധ്യക്ഷനായി. ജില്ല ജോയിന്റ് സെക്രട്ടറി കെ.എസ്. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് ബി.രാജശേഖരൻ, സി.രാജു, രഞ്ജൻ തോട്ടപ്പള്ളി, മാമച്ചൻ അർത്തുങ്കൽ ,പി .എസ്.ഉദയഭാനു തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികളായി അഭിലാഷ് ബേർളി (പ്രസിഡന്റ്), സി.രാജു, സാലി തങ്കപ്പൻ, എൻ.എസ്.മോഹൻദാസ് തുറവൂർ, വി.ഗോപീദാസ് (വൈസ് പ്രസിഡന്റുമാർ), കെ.എസ്‌.പ്രദീപ് (ജനറൽ സെക്രട്ടറി), രഞ്ജൻ തോട്ടപ്പള്ളി, പി.എസ്.ഉദയഭാനു, എസ്.ഷാജി, ജോസഫ് അൽഫോൻസ് അർത്തുങ്കൽ (സെക്രട്ടറിമാർ),എ.കെ.അഭിലാഷ് അരൂർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.