photo

ചേർത്തല:ശാവേശേരി ശ്രീനാരായണ ഗുരുപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പുണർതം ഉത്സവത്തിന് കട്ടച്ചിറ സുഗതൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. 5ന് ആറാട്ടോടെ ഉത്സവം സമാപിക്കും.ഇന്ന് വൈകിട്ട് 5.30ന് കാഴ്ചശ്രീബലി,രാതി 8ന് സംഗീതക്കച്ചേരി. 2ന് രാവിലെ 7നും വൈകിട്ട് 5.30നും കാഴ്ചശ്രീബലി,രാത്രി 8.30ന് വിളക്കിനെഴുന്നള്ളിപ്പ്,9ന് ഗാനമേള.3ന് വൈകിട്ട് 6.30ന് ദീപാരാധന,രാത്രി 8.30ന് സംഗീതസദസ്.4ന് രാത്രി 8ന് നാട്യാഞ്ജലി,പള്ളിവേട്ട,5ന് രാവിലെ 9ന് കാഴ്ചശ്രീബലി,ഉച്ചയ്ക്ക് 12.30ന് ആറാട്ടു സദ്യ,വൈകിട്ട് 3ന് ആലപ്പുഴ ഗോപിക ആർട്സ് അവതരിപ്പിക്കുന്ന പുണർതം വേല,രാത്രി 8ന് നാദസ്വര കച്ചേരി,9.30ന് നാടകം,10ന് ആറാട്ട് പുറപ്പാട്.