photo

ചേർത്തല:വടക്കുംമുറി അറവുകാട് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് മേൽശാന്തി സിദ്ധാർത്ഥൻശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. 9ന് പൂരം ആറാട്ട് മഹോത്സവത്തോടെ സമാപിക്കും.
ഇന്ന് വൈകിട്ട് 7ന് പ്രഭാഷണം, രാത്രി 8ന് നാട്യാഞ്ജലി.2ന് വൈകിട്ട് 7ന് മരുത്തോർവട്ടം കണ്ണൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ.3ന് വൈകിട്ട് 7ന് ചേർത്തല നൃത്തകലാലയ അവതരിപ്പിക്കുന്ന ജൂനിയർ മെഗാഷോ.4ന് വൈകിട്ട് 7ന് സജി സ്വരരാഗ് അവതരിപ്പിക്കുന്ന സംഗീതസദസ്.5ന് വൈകിട്ട് 7ന് പട്ടുംതാലിയും ചുർത്ത്,തുടർന്ന് തെക്കേ ചേരുവാര താലപൊലിവരവ്,രാത്രി 8ന് പകർന്നാട്ടം.6ന് വൈകിട്ട് 7ന് നൃത്തസന്ധ്യ തുടർന്ന് വടക്കേ ചേരുവാര താലപൊലിവരവ്.പുലർച്ചെ 2ന് കുരുത്തോല പടയണി.7ന് വൈകിട്ട് 7.30ന് നാട്ടുപാട്ട് കളിയാട്ടം,പുലർച്ചെ 2ന് ആയില്യംപടയണി.
8ന് തെക്കേചേരുവാര മകംപള്ളിവേട്ട ഉത്സവം,വൈകിട്ട് 5ന് കാഴ്ചശ്രീബലി,തുടർന്ന് വേലതുള്ളൽ,രാത്രി 8.30ന് മ്യൂസിക് ഫ്യൂഷൻ,10ന് പള്ളിവേട്ടയും എഴുന്നള്ളിപ്പും,10.30ന് ദുർഗാവിശ്വനാഥ് നയിക്കുന്ന പാലാ സൂപ്പർ ബീറ്റ്സിന്റെ ഗാനമേള,2ന് നാടകം.9ന് വടക്കേചേരുവാര പൂരം ആറാട്ടുത്സവം.വൈകിട്ട് 5ന് വേലതുള്ളൽ,രാത്രി 8.30ന് ദീപക്കാഴ്ച,10ന് വിധുപ്രതാപ് നയിക്കുന്ന ഗാനമേള,1.30ന് നാടകം.പുലർച്ചെ 4ന് ആറാട്ടിന് പുറപ്പാട്,5ന് ആറാട്ട്,തുടർന്ന് ആറാട്ട് വരവ്,നിറപറ,വലിയകാണിക്ക,കൊടിയിറക്കൽ,കലശാഭിഷേകം.