ചേർത്തല:താലൂക്കിലെ എഴുപുന്ന പഞ്ചായത്തിൽ പെട്രോൾ പമ്പിന്സമീപം 355 എം.എം.എച്ച്.ഡി.പി.ഇ പമ്പിംഗ് മെയിനിൽ ലീക്ക് പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 2,3 തീയതികളിൽ എഴുപുന്ന പഞ്ചായത്തിൽ പൂർണമായും അരൂർ,കോടംതുരുത്ത്,കുത്തിയതോട്,തുറവൂർ,പട്ടണക്കാട്,വയലാർ,കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളിൽ ഭാഗികമായും കുടിവെള്ള വിതരണം മുടങ്ങും.