ചേർത്തല:ബൈക്ക് യാത്രക്കാരന് വാഹനാപകടത്തിൽ പരിക്കേറ്റു.വയലാർ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കരപ്പുറം ഡ്രൈവിംഗ് സ്‌കൂൾ ഉടമയുമായ മാരാരിക്കുളം സ്വദേശി കരപ്പുറം രാജശേഖരൻ(55) നാണ് പരുക്കേറ്റത്. ദേശീയപാതയിൽ എക്‌സറെ കവലക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. റോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ വാതിൽ അലക്ഷ്യമായി തുറന്നതോടെ ബൈക്കിൽ തട്ടി രാജശേഖരൻ റോഡിൽ തെറിച്ച് വീഴുകയായിരുന്നു.താടിയെല്ലിനും കൈയ്ക്കും പരിക്കേറ്റ രാജശേഖരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.