പൂച്ചാക്കൽ : മാക്കേകടവ് ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഥമ ശ്രീനാരായണ കൺവെൻഷൻ പള്ളിപ്പുറം വടക്ക് എസ് വളവ് എസ് എൻ ഡി പി 761ാം നമ്പർ ശാഖാ യോഗം ആഡിറ്റോറിയത്തിൽ ഏപ്രിൽ 18 മുതൽ 21 വരെ നടക്കും. ഡോ.എം എം.ബഷീർ, ഡോ: ഗീത സുരാജ്, അഡ്വ.മഞ്ചേരി രാജൻ, ബിജു പുളിക്കലേടത്ത്, പി.റ്റി. മന്മഥൻ എന്നിവർ ക്ലാസെടുക്കും. സ്വാഗതസംഘഗ ഭാരവാഹികളായി പി .റ്റി. മന്മഥൻ, കെ.ധനഞ്ജയൻ (രക്ഷാധികാരികൾ) ഡി. ധർമ്മജൻ (ചെയർമാൻ) ഡി. അനിൽ (വൈസ് ചെയർമാൻ) ബൈജു അറുകുഴി (ജനറൽ കൺവീനർ) ബാബു മരോട്ടിക്കൽ, യു.ആർ.ജയചന്ദ്രൻ ,സജിമോൻ, എസ്.കെ.സുധീർ, ഭഗത് പ്രസാദ് (കൺവീനർമാർ), ഹണി ഹരിദാസൻ (പബ്ലിസിറ്റി) എ.ജി.ദാസൻ ( ഫുഡ്‌ & അക്കോമഡേഷൻ) രാജേഷ് ചിത്രാലയം ( സ്റ്റേജ് ) അഖിൽ അപ്പുക്കുട്ടൻ (റിസപ്ഷൻ) സോമൻ കൈറ്റാത്ത് (മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു.