പൂച്ചാക്കൽ : പാണാവള്ളി ശ്രീ അംബിക വിലാസം അരയങ്കാവ് ദേവി ക്ഷേത്രത്തിലെ ഉത്സവം 11 മുതൽ 18 വരെ നടക്കും.11 ന് രാവിലെ 8.30 ന് പൊങ്കാലയ്ക്ക് പ്രീതി നടേശൻ വെള്ളാപ്പള്ളി ഭദ്രദീപം തെളിക്കും. വൈകിട്ട് 6നും 6.40 നും മദ്ധ്യേ കൊടിയേറ്റ്. അഴകത്ത് 'ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാടും ഷാജി അരവിന്ദൻ തന്ത്രിയും കാർമ്മികത്വം വഹിക്കും. രാത്രി 7.30 ന് സംഗീത സദസ്, തുടർന്ന് തിരുവാതിര കളി, 8 ന് നൃത്തസന്ധ്യ.12 ന് വൈകിട്ട് 7ന് തിരുവാതിര കളി, 8 ന് സർപ്പങ്ങൾക്ക് നൂറുംപാലും 8.30 ന് സിനിമാറ്റിക് ഡാൻസ് .13 ന് വൈകിട്ട് 7ന് പഞ്ചവർണ്ണകളമെഴുത്തും തോറ്റംപാട്ടും. രാത്രി 8.30 ന് ഗാനസന്ധ്യ.14 ന് വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ, 7.30 ന് കഥകളി, തുടർന്ന് നൃത്തനൃത്യങ്ങൾ.15 ന് വൈകിട്ട് 5ന് കുംഭകലശഘോഷയാത്ര രാത്രി 9.30 ന് സംഗീത വിസ്മയം. 16ന് വൈകിട്ട് മഹോത്സവ വിളംബര ഘോഷയാത്ര വരേകാട് ശ്രീകുരുംമ്പ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് അരയങ്കാവ് ക്ഷേത്രത്തിൽ എത്തിച്ചേരും. വൈകിട്ട് 7ന് പണ്ഡിറ്റ് കറുപ്പൻ മാസ്റ്റർ അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും, രാത്രി 9.30 ന് നാടകം.17 ന് മഹോത്സവം.രാവിലെ 8.30 ന് ശ്രീബലി, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, രാത്രി 9 ന് പള്ളിവേട്ട, 12 ന് നൃത്തനാടകം .18 ന് ആറാട്ട് മഹോത്സവം. വെളുപ്പിന് 5 ന് അരിക്കൂത്ത്., നീന്ത്, ഉരുണ്ടുനേർച്ച.രാവിലെ 8ന് പൂരയിടി. വൈകിട്ട് 5ന് ആറാട്ടുബലി.