പൂച്ചാക്കൽ : ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന പഠനോത്സവം എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ച യൂണിയൻ കൗൺസിലർ ബിജുദാസ് ,വി.ശശികുമാർ ,സുമവിമൽ റോയി, മണിക്കുട്ടൻ, എ.ഡി. വിശ്വനാഥൻ, അഡ്വ.എസ്.രാജേഷ്, ബിന്ദു എന്നിവർ സംസാരിച്ചു.