ആലപ്പുഴ: കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. ടാങ്കർ ലോറികളിൽ ശുദ്ധജലം എത്തിക്കണം. രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം അടിയന്തരമായി വിളിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു