കുട്ടനാട്: ദൈവത്തിന്റെ കരങ്ങളാൽ സൃഷ്ടിക്കപ്പെട്ട എസ്.എൻ.ഡി.പി യോഗത്തെ ആരു വിചാരിച്ചാലും തകർക്കാനാകില്ലെന്ന്‌യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ് എൻ ഡി പിയോഗം കുട്ടനാട് യൂണിയനിലെ യൂത്ത്മൂവ്‌മെന്റ് -വനിതാസംഘത്തിന്റെ നേതൃത്വത്തിൽ മങ്കൊമ്പ് ശ്രീനാരായണകോളേജ് ആഡി​റ്റോറിയത്തിൽ നടന്ന യുവജന, വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2000കോടിരൂപ യോഗ നേതൃത്വം അടിച്ചുകൊണ്ടുപോയി എന്ന് ആക്ഷേപം ഉന്നയിച്ചവർ ഇപ്പോൾ എങ്ങനെയെങ്കിലും ഒന്ന് ഒത്തുതീർപ്പിലായാൽ മതിയെന്നു പറഞ്ഞു പുറകെ നടക്കുകയാണ്. ഒന്നും ചിലവാകില്ലെന്ന് കണ്ടപ്പോഴാണ് അനാവശ്യ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. ഇതിനേക്കാൾ സാമ്പത്തികശേഷിയുള്ളവർ മുമ്പും യോഗത്തെ തകർക്കാൻ ശ്രമിച്ചിട്ടുള്ളതാണ്.

യോഗത്തിന്റെ പ്രവർത്തനത്തിൽ മുമ്പന്തിയിൽ നിൽക്കുന്ന 35ഓളം പേർക്ക് ഷെയറുകൾ കൊടുത്തുകൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ കോളേജ് ഒഫ് എൻജിനിയറിംഗിന്റെ തുടക്കം. എന്റെ പേരിൽ എടുത്ത എട്ട് വായ്പകളിൽ നാലെണ്ണം കള്ള ഒപ്പിട്ടാണ് എടുത്തത്. ഈ ലോൺ തിരിച്ചടയ്ക്കാതെ വന്നതോടെ എനിക്ക് ബാങ്കിൽപോകാൻപോലും പ​റ്റാത്ത അവസ്ഥയിലാണ്. കോളേജിന്റെ കഴിഞ്ഞ പത്ത് വർഷക്കാലത്തെ മുഴുവൻ കണക്കുകളും എന്റെ കൈവശമുണ്ട്. എങ്ങനെയൊക്കെ കള്ളക്കണക്ക് എഴുതിയാലും 85 കോടി രൂപയോളം രൂപ സുഭാഷ്വാസു ഉൾപ്പെടെയുള്ളവർ തിരിച്ചു ട്രസ്​റ്റിലേക്ക് വച്ചേ മതിയാകൂവെന്നും തുഷാർ പറഞ്ഞു.
ഇന്നുകേരളത്തിലെ ഏ​റ്റവും വലിയ സംഘടന എസ്.എൻ.ഡി.പിയോഗമാണന്ന് ആർക്കും പറയാൻ കഴിയും. കഴിഞ്ഞ രണ്ടു പതി​റ്റാണ്ട് കൊണ്ട് 95 വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞു. അപ്പൊഴാണ് ചില പുതിയ ആളുകൾ യോഗംനേതാക്കൾ രണ്ടായിരംകോടി രൂപമോഷ്ടിച്ചുകൊണ്ടുപോയി എന്നു പറയുന്നത് ഒരു പൊലീസ് ഏമാൻ പറയുന്നത് 1600കോടിയെന്നാണ്. . 400കോടിരൂപയോളം അദ്ദേഹം കുറച്ചു തന്നു. എസ് എൻ ഡി പിയോഗവുമായി മൈക്രോഫിനാൻസിന് യഥാർത്ഥത്തിൽ യാതൊരു ബന്ധവുമില്ലെന്നും തുഷാർ പറഞ്ഞു.
ചടങ്ങിൽ യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു.

കൺവീനർ സന്തോഷ് ശാന്തി ആമുഖ പ്രഭാഷണവും വൈസ് ചെയർമാൻ എം ഡി ഓമനക്കുട്ടൻ മുഖ്യ പ്രഭാഷണവും നടത്തി. അഡ്മിനിസ്‌ട്റേ​റ്റിവ് കമ്മ​റ്റിയംഗങ്ങളായ എ.കെ.ഗോപിദാസ്, അഡ്വ.എസ് അജേഷ്‌കുമാർ,ടി.എസ്. പ്രദീപ്കുമാർ, എം.പി.പ്രമോദ്, കെ.കെ.പൊന്നപ്പൻ, പി.ബി.ദിലീപ്, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ലേഖ ജയപ്രകാശ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ കെ.പി.സുബീഷ്, എസ്.എൻ എംപ്ലോയീസ്‌ ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽദാസ് തുടങ്ങിയവർ സംസാരിച്ചു. . യോഗം അസി.സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരിയും കൗൺസിലർ ഷീബ ടീച്ചറും ക്ലാസെടുത്തു. .യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ പി.ടി. സജീവ് സ്വാഗതവും വനിതാസംഘം യൂണിയൻ കൺവീനർ സജിനിമോഹൻ നന്ദിയും പറഞ്ഞു.
ഉച്ചക്ക്‌ശേഷം നടന്ന യൂത്ത്മൂവ്‌മെന്റ് വനിതാസംഘം യൂണിയൻ വാർഷിക പൊതുയോഗം യൂണിയൻ വൈസ് ചെയർമാൻ എം ഡി ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. ലേഖ ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.സജീവ് സംഘടനാ സന്ദേശം നൽകി. കെ പി സുബീഷ്, സജിനിമോഹൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. .എം.പി.പ്രമോദ്,കെ.കെ.പൊന്നപ്പൻ, ടി.എസ് ഷിനുമോൻ,സ്മിത മനോജ്, ടി.ആർ അനീഷ്,തുടങ്ങിയവർ സംസാരിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ജോയിന്റ് കൺവീനർ രഞ്ചു കാവാലം സ്വാഗതവും വനിതാ സംഘം യൂണിയൻ ട്രഷറർ സ്വപ്ന സനൽ നന്ദിയും പറഞ്ഞു.

കുട്ടനാട്ടിലെ സ്ഥാനാർത്ഥി നിർണയം

എൻ.ഡി.എ യോഗത്തിനുശേഷം

എൻ.ഡി.എ യോഗം അടുത്തയാഴ്ച കൂടിയതിന്‌ ശേഷമേ കുട്ടനാട്ടിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ആരെന്നതിനെ സംബന്ധിച്ച് തീരുമാനിക്കൂവെന്ന് തുഷാർ വെള്ളാപ്പള്ളി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. അന്തിമമായി ആരുടേയും പേരുകൾ തീരുമാനിച്ചിട്ടില്ല. കുട്ടനാടുമായി ഏ​റ്റവും കൂടുതൽ അടുത്ത നിൽക്കുന്ന ആളാകണം സ്ഥാനാർത്ഥി. വിമതനീക്കവുമായി പുറത്തുപോയ ആൾക്ക് ബി.ഡി.ജെ.എസിൽ നിന്ന് ആകെ അടർത്തിയെടുക്കാൻ കഴിഞ്ഞത് ഒന്നോ രണ്ടോപേരെയാണെന്നും അദ്ദേഹം പറഞ്ഞു.