ആലപ്പുഴ: ഏപ്രിൽ ആദ്യവാരത്തിൽ ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്‌സിന്റെ ജില്ലാ കൺവെൻഷൻ സുഗതൻ മെമ്മോറിയൽ ഹാളിൽ ഭക്ഷ്യ വകുപ്പ് മന്ത്രിയെ പങ്കെടുപ്പിച്ച് നടത്തുവാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് മോഹൻ ഭരണിക്കാവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ നായർ,താലൂക്ക് പ്രസിഡന്റ് എ.മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. പി.വി.അഫ്‌സലിനെ (അമ്പലപ്പുഴ) ജില്ലാ ജോയിന്റ് സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു.