അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ നിലവിലെ പ്രാഥമികാരോഗ്യ കേന്ദ്രം സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദമാക്കി ഉയർത്തിയതിന്റെയും നവീകരിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ജി.സുധാകരനും, ലബോറട്ടറി യുടെ ഉദ്ഘാടനം എ.എം.ആരിഫ് എം.പിയും ഇന്ന് രാവിലെ 10ന് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.അനിതാകുമാരി റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ കളക്ടർ എം.അഞ്ജന മുഖ്യ പ്രഭാഷണം നടത്തും.