ആലപ്പുഴ: മുൻ ഡി.സി.സി പ്രസിഡൻറ് എൻ.മോഹൻകുമാറിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ഡി.സി.സിയിൽ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു അദ്ധ്യക്ഷത വഹിച്ചു. ജി.മുകുന്ദൻപിള്ള, അനിൽബോസ്,തോമസ് ജോസഫ്, ടി.സുബ്രഹ്മണ്യ ദാസ്, ജി.സഞ്ജീവ്ഭട്ട്, പി.ബി.വിശ്വേശര പണിക്കർ, ടി.വി.രാജൻ, സി.വി.മനോജ്കുമാർ, ബഷീർ കോയാപറമ്പിൽ, കെ.എസ് .ഡൊമനിക്, പി.പി.രാഹുൽ ,എസ്. മുകുന്ദൻ, ഷിജു താഹ തുടങ്ങിയവർ സംസാരിച്ചു