s

ചാരുംമൂട് : കലാപരിപാടി കണ്ടുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. താമരക്കുളം മേക്കുംമുറി കൊച്ചുതുണ്ടിൽ കൃഷ്ണൻ കുട്ടിയുടെ മകൻ സന്തോഷ് (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീടിന് സമീപത്തായുള്ള ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന കലാപരിപാടി കണ്ട് കൊണ്ടിരിക്കെയാണ് കുഴഞ്ഞ് വീണത്. ഉടൻ തന്നെപൊലീസിന്റെ സഹായത്തോടെ ശാസ്താംകോട്ടയിലുള്ള സ്വകാര്യാശുപത്രിയിലെത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രാധിക. മക്കൾ : സംഗീത, സാന്ദ്ര. പരേതയായ ശാന്തയാണ് മാതാവ്.