മാവേലിക്കര : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ കൗൺസിലർ, എസ് എൻ ട്രസ്റ്റ് ബോർഡ് അംഗം, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇടക്കുന്നം ചിറയുടെ മേലതിൽ വടക്കതിൽ ഇടക്കുന്നം രവി (66) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ :പുഷ്പലത. മക്കൾ : രജനികല, രതീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്. ഇടക്കുന്നം രവിയുടെ നിര്യാണത്തിൽ മാവേലിക്കര യൂണിയൻ അഡ്മിനിസ്ട്രേറ്റർ സിനിൽ മുണ്ടപ്പള്ളി അനുശോചിച്ചു.