സാമ്പത്തികം
കൊമേഴ്സ്യൽ ബാങ്കുകളിലെ ജനങ്ങളുടെ നിക്ഷേപങ്ങൾ സുരക്ഷിതമാക്കും
സഹകരണബാങ്കുകളെ ശാക്‌തീകരിക്കാൻ ബാങ്കിംഗ് നിയമം ഭേദഗതി ചെയ്യും.
ഐ.ഡി.ബി.ഐ ബാങ്കിലെ അവശേഷിക്കുന്ന സർക്കാർ ഒാഹരികളും വിറ്റഴിക്കും
എൽ.ഐ.സിയിലെ സർക്കാർ ഒാഹരികളുടെ ഒരു ഭാഗം വിറ്റഴിക്കും
യൂണിവേഴ്സൽ പെൻഷൻ പദ്ധതികളിൽ എല്ലാവർക്കും അംഗത്വം
ധനമാനേജ്‌മെന്റ്
15-ാം ധനകമ്മിഷന്റെ ആദ്യ റിപ്പോർട്ട് ഇക്കൊല്ലം
ജി.എസ്. ടി നഷ്‌ടപരിഹാര കുടിശ്ശിക രണ്ട് ഘട്ടമായി നൽകും.
ആദായ നികുതി സ്ളാബുകളിലെ നികുതി നിരക്കുകളിൽ കുറവ്. എക്‌സംപ്‌ഷൻ, ഡിഡക്‌ഷൻ സേവിംഗ്‌സുകളുടെ എണ്ണം കുറച്ചു
കോർപറേറ്റ് നികുതി ഇളവ്
പുതിയ ഇലക്‌ട്രിസിറ്റി ജനറേഷൻ കമ്പനികൾക്ക് 15 ശതമാനം കോർപറേറ്റ് നികുതി ഇളവ്
ഹോൾഡിംഗ് കമ്പനികളുടെ ഡിവിഡന്റ് ഡിസ്‌ട്രിബ്യൂഷൻ ടാക്‌സ് ഒഴിവാക്കി
100 കോടി രൂപ വരെ വരുമാനമുള്ള സ്‌റ്റാർട്ട് അപ്പുകൾക്ക് മൂന്ന് വർഷം തുടർച്ചയായി ആദായ നികുതി ഇളവ്.
ഡിജിറ്റൽ പണമിടപാട് പ്രോത്‌സാഹിപ്പിക്കാൻ അഞ്ച് ശതമാനത്തിൽ താഴെ മാത്രം പണമിടപാട് നടത്തുന്ന അഞ്ചു കോടി രൂപ വരെ വരുമാനമുള്ള വ്യവസായങ്ങൾക്ക് ഓഡിറ്റ് ഇളവ്.
2024 മാർച്ച് 31ന് മുമ്പ് അടിസ്ഥാന വികസന മേഖലയിൽ നിക്ഷേപം നടത്തുന്ന വിദേശ കമ്പനികൾക്ക് പലിശ, ഡിവിഡന്റ്, കാപ്പിറ്റൽ ഗെയിസ് എന്നിവയിൽ 100ശതമാനം ഇളവ്
ഭവന വായ്പ
ഭവന വായ്‌പകളിൽ 2021 മാർച്ച് 31വരെ 1.5 ലക്ഷം വരെ നികുതി ഇളവ്
ഭവന പദ്ധതികളിൽ കമ്പനികളുടെ വരുമാനത്തിൻമേൽ ടാക്‌സ് ഹോളിഡെ ഇളവിനുള്ള കാലാവധി 2021 മാർച്ച് 31വരെ
ഓൺലൈൻ വഴി പാൻ
ആധാർ അടിസ്ഥാനമാക്കി ഓൺലൈൻ വഴി പാൻ ഉടൻ
നേരിട്ടുള്ള നികുതി കുടിശ്ശിക അടച്ചു തീർക്കാൻ വിവാദ് സേ വിശ്വാസ്
ആദായ നികുതി പരാതികൾ ഓൺലൈൻ വഴി നൽകാൻ നിയമ ഭേദഗതി
ചാരിറ്റി സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ ഇലക്‌ട്രോണിക് സംവിധാനത്തിൽ
പുതിയ സ്ഥാപനങ്ങൾക്ക് മൂന്നുവർഷത്തെ പ്രൊവിഷണൽ രജിസ്ട്രേഷൻ
കിസാൻ റെയിൽ
പാൽ, മാംസം, മത്സ്യം എന്നിവ കൊണ്ടുപോകാൻ റഫ്രിജറേറ്റഡ് കോച്ചുകളുള്ള കിസാൻ റെയിൽ
വടക്കുകിഴക്കൻ, ആദിവാസി ജില്ലകളിൽ കാർഷിക ഉത്പന്നങ്ങൾ കൊണ്ടുപോകാൻ കൃഷി ഉഡാൻ വിമാനം
കാർഷിക ഉത്പന്നങ്ങളുടെ വിപണനവും കയറ്റുമതിയും പ്രോത്‌സാഹിപ്പിക്കാൻ ഒരു ജില്ലയിൽ ഒരു ഉത്പന്നം പദ്ധതി
തൊഴിലുറപ്പ് വഴി കാലിത്തീറ്റ പാടങ്ങൾ. 2025 ഒാടെ 108 ദശലക്ഷം ടൺ പാൽ സംസ്‌കരണം
നീല വിപണി (ഫിഷറീസ്)
2024-25ഒാടെ ഫിഷറീസ് ഉത്പന്നങ്ങളുടെ കയറ്റുമതി ഒരു ലക്ഷം കോടി. 2023ഒാടെ 200 ലക്ഷം ടൺ മത്സ്യ വിപണനം.
3477 സാഗർ മിത്രങ്ങളും 500 മത്സ്യ കൃഷി ഉത്പന്ന ഒാർഗനൈസേഷനുകളും
കടലിലെ വളർത്തു മത്സ്യം കൃഷി പ്രോത്‌സാഹിപ്പിക്കും
ബ്രിഡ്ജ് കോഴ്‌സുകൾ
അദ്ധ്യാപകർ, നഴ്സുമാർ, പാരാമെഡിക്കൽ സ്‌റ്റാഫ്, പരിരക്ഷാ വിഭാഗം എന്നിവർക്ക് വിദേശത്ത് തൊഴിലുറപ്പിക്കാൻ പ്രത്യേക ബ്രിഡ്ജ് കോഴ്‌സുകൾ
150 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2021 മാർച്ചോടെ അപ്രന്റിസ്ഷിപ്പ് അടങ്ങിയ ഡിഗ്രി/ഡിപ്ളോമാ കോഴ്സുകൾ
ക്ളിയറൻസ് സെൽ
നിക്ഷേപ സൗഹൃദ നടപടികൾക്ക് ഓൺലൈൻ സഹായം ഉറപ്പാക്കാൻ ഇൻവെസ്‌റ്റ്‌മെന്റ് ക്ളിയറൻസ് സെൽ
അഞ്ച് പുതിയ സ്‌മാർട്ട് സിറ്റികൾ
ദേശീയ ടെക്‌നിക്കൽ ടെക്‌സ്‌റ്റൈൽ മിഷൻ നടപ്പാക്കാൻ 1480 കോടി
സർക്കാർ ഇ-മാർക്കറ്റ് വരുമാനം 3ലക്ഷം കോടിയാക്കും
ഹൈവേ
2000 കി.മീ തീരദേശ, ലാൻഡ് പോർട്ട് റോഡുകൾ
2000 കി.മീ സ്‌ട്രാറ്റജിക് ഹൈവേ.
ഡൽഹി-മുംബയ് എക്‌സ്‌പ്രസ് ഹൈവേ 2023ൽ പൂർത്തിയാകും
ചെന്നൈ-ബംഗളൂരു എക്‌സ്‌പ്രസ് ഹൈവേ നിർമ്മാണം ഉടൻ
റെയിൽവേ
പി.പി.പി മാതൃകയിൽ നാല് സ്‌റ്റേഷനുകളുടെ വികസനവും 150 യാത്രാ ട്രെയിനുകളുടെ നടത്തിപ്പും
പ്രമുഖ ടൂറിസ്‌റ്റ് കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തേജസ് ട്രെയിൻ
ബംഗളൂരുവിൽ 18,600 കോടി രൂപാ ചെലവിൽ സബ്അർബൻ ട്രെയിൻ
തുറമുഖം, ജലപാത
പ്രമുഖ തുറമുഖങ്ങളിൽ ഒന്നിനെ സ്‌റ്റോക്ക് എക്‌സേഞ്ചിൽ രജിസ്‌റ്റർ ചെയ്യും
അർത്ഥ ഗംഗാ പദ്ധതിക്കു കീഴിൽ നദീതീരങ്ങളിൽ സാമ്പത്തിക പദ്ധതികൾ
വിമാനത്താവളങ്ങൾ
ഉഡാൻ പദ്ധതിക്കു കീഴിൽ 2024ഒാടെ 100 വിമാനത്താവളങ്ങൾ
വിമാനങ്ങളുടെ എണ്ണം 600ൽ നിന്ന് 1200 ആയി വർദ്ധിപ്പിക്കും
വൈദ്യുതി
സ്‌മാർട്ട് പ്രീപെയ്ഡ് മീറ്ററുകൾ
വൈദ്യുതി, സൗരോർജ മേഖലയ്ക്ക‌് 22,000 കോടി
നാഷണൽ ഗ്യാസ് ഗ്രിഡ് 27000 കി.മീ ആയി വിപുലീകരിക്കും
സമ്പദ്‌വ്യവസ്ഥ
ഫൈബർ ടു ദി ഹോം പദ്ധതി 100,000 ഗ്രാമ പഞ്ചായത്തുകളിൽ
ഇന്ത്യയുടെ ജെനറ്റിക് മേഖലയെ അടിസ്ഥാനമാക്കിയുള്ള ഡാറ്റാ ബേസ്
ദേശീയ ക്വാണ്ടം മിഷൻ ടെക്‌നോളജി സംവിധാനത്തിന് അഞ്ചു കൊല്ലത്തേക്ക് 8000 കോടി
ക്ഷേമം
ഗർഭിണികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ടാസ്ക് ഫോഴ്സ് റിപ്പോർട്ട് ആറുമാസത്തിനുള്ളിൽ
തോട്ടിപ്പണി പൂർണമായി ഒഴിവാക്കാൻ സാങ്കേതിക വിദ്യാ സഹായം
സംസ്‌കാരം
സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിൽ കൽപിത സർവകലാശാലാ പദവിയോടെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഹെറിറ്റേജ്
രാഘി ഗഡി(ഹരിയാന), ഹസ്‌തിനപുർ (യു.പി), ശിവ്‌നഗർ (അസാം), ധോളാവിര (ഗുജറാത്ത്), ആദിനല്ലൂർ (തമിഴ്നാട്) എന്നിവിടങ്ങളിൽ ആധുനിക പുരാവസ്തു മ്യൂസിയങ്ങൾ
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി മ്യൂസിയം. അഹമ്മദാബാദിലെ ലോത്തലിൽ ഹാരപ്പൻ മ്യൂസിയം