budget-

ന്യൂഡൽഹി: സമസ്ത മേഖലകൾക്കും പരിഗണന. അതേസമയം സാധാരണക്കാർക്കോ ഇടത്തരക്കാർക്കോ അമിതാഹ്ളാദത്തിനു വകയില്ല! അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മേഖലയ്‌ക്കും ഊന്നൽ നൽകിയും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും നിക്ഷേപം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങളുമായാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്റ്. ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച, ദശകത്തിലെ ആദ്യ ബഡ്‌ജറ്റിൽ പ്രതീക്ഷിച്ച പരിഷ്‌കാരങ്ങളും പദ്ധതികളും ഇല്ലാത്തത് വലിയൊരു വിഭാഗത്തെ

നിരാശപ്പെടുത്തി.

ആദായ നികുതി ഘടനയിൽ മാറ്റം വരുത്തി 15 ലക്ഷം വരെയുള്ള വരുമാനക്കാർക്ക് പല സ്ളാബുകളിലായി ഇളവ് പ്രഖ്യാപിച്ചെങ്കിലും നികുതി കണക്കാക്കുമ്പോൾ ലഭിച്ചിരുന്ന 100 ഇളവുകളിൽ 70 എണ്ണം ഒഴിവാക്കി. 10 ശതമാനം പ്രതീക്ഷിത വളർച്ച സൂചിപ്പിക്കുന്ന ബഡ്‌ജറ്റിൽ 2020-21 വർഷത്തിൽ 22.46 ലക്ഷം കോടി രൂപയുടെ വരുമാനവും 30.42 ലക്ഷം കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്നു. 3.5 ശതമാനമാണ് പ്രതീക്ഷിക്കുന്ന ധനക്കമ്മി.

ഖലകൾ: കൃഷി, ജലസേചനം, ഗ്രാമവികസനം, ക്ഷേമം, ജലം, ശുചിത്വം, വിദ്യാഭ്യാസം, നൈപുണ്യം

 2022ഒാടെ കർഷകരുടെ വരുമാനം ഇരട്ടി. കാർഷിക വായ്പയ്‌ക്ക് 15 ലക്ഷം കോടി

 കൃഷി, ജലസേചനം, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് 1.60 ലക്ഷം കോടി

 ഗ്രാമ വികസനം, പഞ്ചായത്തി രാജ് മേഖലയ്‌ക്ക് 1.23ലക്ഷം കോടി

 പ്രധാനമന്ത്രി കിസാൻ ക്ഷേമപദ്ധതിക്കാർക്ക് കിസാൻ ക്രെഡിറ്റ് കാർഡ്

 കർഷകർക്ക് പമ്പുസെറ്റുകളിൽ സൗരോർജം ഉപയോഗിക്കാൻ സഹായം

 2024-25ഒാടെ ഫിഷറീസ് ഉത്പന്നങ്ങളുടെ കയറ്റുമതി ഒരു ലക്ഷം കോടിയാക്കും.

 ആരോഗ്യ പരിരക്ഷയ്‌ക്ക് 69,000 കോടി

 ജൻ ഔഷധിക്ക് 2024ഒാടെ എല്ലാ ജില്ലകളിലും 2000 മരുന്നു ഷോപ്പുകൾ

 തുറസായ സ്ഥലത്തെ മലമൂത്ര വിസർജനം ഇല്ലാതാക്കാനും ഖരമാലിന്യ സംസ്‌കരണത്തിനും 12,300 കോടി

 വിദ്യാഭ്യാസ മേഖലയ്‌ക്ക് 99,300 കോടി, നൈപുണ്യ വികസനത്തിന് 3000 കോടി

 നാഷണൽ പൊലീസ് സർവകലാശാലയും നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിയും

 യുവ എൻജിനിയർമാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിൽ ഒരു വർഷ ഇന്റേൺഷിപ്പ്

 മെഡിക്കൽ കോളേജിനെ ഒരു ജില്ലാ ആശുപത്രിയുമായി യോജിപ്പിക്കും

2. സാമ്പത്തിക പുരോഗതി എല്ലാവർക്കും

മേഖലകൾ: വ്യവസായം, വാണിജ്യം, നിക്ഷേപം

 വാണിജ്യ-വ്യവസായ വികസനത്തിന് 27,300 കോടി

 നിക്ഷേപ സൗഹൃദത്തിന് ഇൻവെസ്‌റ്റ്‌മെന്റ് ക്ളിയറൻസ് സെൽ

 മൊബൈൽ ഫോൺ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ നിർമ്മാണത്തിന് പദ്ധതി

 സർക്കാർ ഇ-മാർക്കറ്റ് വരുമാനം 3ലക്ഷം കോടിയാക്കും

 അടിസ്ഥാന വികസന മേഖലയിൽ 100 ലക്ഷം കോടിയുടെ നിക്ഷേപം

 ഗതാഗത മേഖലയിലെ അടിസ്ഥാന വികസനത്തിന് 1.7 ലക്ഷം കോടി

 2500 കി.മീ ആക്‌സസ് കൺട്രോൾ ദേശീയ പാത. 9000 കി.മീ സാമ്പത്തിക കോറിഡോർ

 റെയിൽവേ ഭൂമിയിൽ വലിയ സൗരോർജ പദ്ധതി

 പി.പി.പി മാതൃകയിൽ 150 യാത്രാ ട്രെയിനുകളുടെ നടത്തിപ്പ്

 പ്രമുഖ ടൂറിസ്‌റ്റ് കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തേജസ് ട്രെയിനുകൾ

 ഉഡാൻ പദ്ധതിക്കു കീഴിൽ 2024ഒാടെ 100 വിമാനത്താവളങ്ങൾ

 വൈദ്യുതി, സൗരോർജ മേഖലയ്ക്ക‌് 22,000 കോടി

 നാഷണൽ ഗ്യാസ് ഗ്രിഡ് 27000 കി.മീ ആയി വിപുലീകരിക്കും

 ഫൈബർ ടു ദി ഹോം പദ്ധതി 100,000 ഗ്രാമ പഞ്ചായത്തുകളിൽ

 ദേശീയ ക്വാണ്ടം മിഷൻ ടെക്‌നോളജിക്ക് അഞ്ചു കൊല്ലത്തേക്ക് 8000 കോടി

3. കരുതലുള്ള സമൂഹം

മേഖലകൾ: വനിതാ ശിശു ക്ഷേമം, സമൂഹ്യ ക്ഷേമം

 പോഷക പദ്ധതികൾക്ക് 35,600 കോടി. വനിതാ പദ്ധതികൾക്ക് 28,600 കോടി

 പട്ടികജാതി, ഒ.ബി.സി വിഭാഗങ്ങളുടെ ക്ഷേമത്തിന് 85,000 കോടി

 പട്ടികവർഗ ക്ഷേമത്തിന് 53,700 കോടി

 മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും 9500 കോടി

 ടൂറിസം വികസനത്തിന് 2500 കോടി. പരിസ്ഥിതിക്ക് 4400 കോടി

 ബാങ്ക്, സർക്കാർ എൻ.ജി.ഒ തസ്‌തികകളിൽ നിയമനത്തിന് നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസിയുടെ എൻട്രൻസ് ടെസ്‌റ്റ്

 ഭവന വായ്‌പകളിൽ 2021 മാർച്ച് 31വരെ 1.5 ലക്ഷം വരെ നികുതി ഇളവ്

 ഭവന പദ്ധതികളിൽ ടാക്‌സ് ഹോളിഡേ ഇളവ് 2021 മാർച്ച് 31വരെ

 നേരിട്ടുള്ള നികുതി കുടിശ്ശിക അടച്ചു തീർക്കാൻ വിവാദ് സേ വിശ്വാസ്

 ആദായ നികുതി പരാതികൾ ഓൺലൈൻവഴി നൽകാൻ നിയമ ഭേദഗതി

 പുതിയ സ്ഥാപനങ്ങൾക്ക് മൂന്നുവർഷത്തെ പ്രൊവിഷണൽ രജിസ്ട്രേഷൻ

 ജി.എസ്.ടി സംവിധാനം ആധാർ അടിസ്ഥാനമാക്കി സുതാര്യമാക്കും