delhi-election

ന്യൂഡൽഹി : ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നൂറോളം സ്ഥാനാർത്ഥികൾ

ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോമ്‌സിന്റെ (എ.ഡി.ആർ) റിപ്പോർട്ട്. മത്സരിക്കുന്ന ആകെ 672 സ്ഥാനാർത്ഥികളിൽ 133 പേർക്കെതിരെ (20%) ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

സ്ഥാനാർത്ഥികൾ സമർപ്പിച്ച സത്യവാഗ്മൂലത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 104 സ്ഥാനാർത്ഥികൾ ഗുരുതരമായ കേസുകളിൽ പ്രതികളാണ്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യത്തിനാണ് 10 പേർക്കെതിരെ കേസുള്ളത്. നാല് പേർക്കെതിരെയുള്ളത് കൊലപാതക ശ്രമമാണ്. ക്രിമിനൽ കേസുകൾ കൂടുതലുള്ളത് ആം ആദ്മിയിലെ സ്ഥാനാർത്ഥികൾക്കാണ്. ആകെയുള്ള 70 സീറ്റിലും മത്സരിക്കുന്ന ആം ആദ്മി പാർട്ടിയിലെ 36 സ്ഥാനാർത്ഥികൾക്കെതിരെയും (51%) ക്രിമിനൽ കേസുകൾ നിലവിലുണ്ട്. 2015ൽ ക്രിമിനൽ കേസുകളുള്ള 114 സ്ഥാനാർത്ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്

ആകെ സ്ഥാനാർത്ഥികളും ക്രിമിനൽകേസുകളുള്ളവരും

ആം ആദ്മി..............70................36

ബി.ജെ.പി................67 ............. 17

കോൺഗ്രസ്..............66. ..............10