ന്യൂഡൽഹി: രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ റെയിൽവേ ട്രാക്കും ഇലക്ട്രിക് ട്രാക്കുകളാക്കി മാറ്റുമെന്ന് കേന്ദ്ര ധനമന്ത്രാലയം. രാജ്യത്ത് നിലവിൽ 37,500 കിലോമീറ്റർ റെയിൽവേ ട്രാക്കുകളും ഇലക്ട്രിക്കാണ്. മലിനീകരണം കുറയ്ക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനുമായി ബാക്കിയുള്ള 27,000 കിലോമീറ്റർ കൂടി ഇലക്ട്രിക് വത്കരിക്കും. ഒപ്പം സ്വകാര്യ പങ്കാളിത്തത്തോടെ 150 ട്രെയിനുകൾ കൂടി അനുവദിക്കാൻ അനുമതി നൽകുമെന്നും ധനമന്ത്രാലയം അറിയിച്ചു.ഇതുവഴി 22,500 കോടി രൂപയുടെ വരുമാനമാണ് റെയിവേ പ്രതീക്ഷിക്കുന്നത്.