parliament-winter-session

ന്യൂഡൽഹി: കേന്ദ്ര ബഡ് ജറ്റിന് ശേഷം ഇന്നു പാർലമെന്റ് വീണ്ടും ചേരുമ്പോൾ പൗരത്വ വിഷയത്തിൽ പ്രതിഷേധമുയർത്താൻ പ്രതിപക്ഷം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയാണ് ഇന്നു സഭയിൽ നടക്കുക.എന്നാൽ സഭ നിറുത്തി വച്ച് പൗരത്വ നിയമത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാക്കൾ സ്പീക്കർക്കു നോട്ടീസ് നൽകും. .

നന്ദി പ്രമേയ ചർച്ചയും ബജറ്റ് ചർച്ചകളും പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്നു സൂചനയുണ്ടവായിരുന്നു. ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊള്ളാൻ ഇന്നലെ കോൺഗ്രസ് പാർലമെന്ററി യോഗം ചേരുമെന്നും അറിയിച്ചിരുന്നു.എന്നാൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതോടെ യോഗം ഉപേക്ഷിച്ചു..

സഭാ നടപടികൾ ബഹിഷ്‌കരിക്കാതെ ഇന്നു നന്ദിപ്രമേയ ചർച്ചയ്ക്കിടെ പൗരത്വ നിയമത്തിനെതിരേ ആഞ്ഞടിക്കാനാണ് പാർട്ടി തീരുമാനം. ഇതിന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരെ ചുമതലപ്പെടുത്തി.