modi

ന്യൂഡൽഹി :പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന സമരങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. ആം ആദ്മി പാർട്ടിയും കോൺഗ്രസും ജനങ്ങളെ പ്രകോപിപ്പിച്ച് തെരുവിൽ ഇറക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെ ബിജെപി ഭരണത്തിന് കീഴിൽ നടപ്പാക്കിയ സുപ്രധാന തീരുമാനങ്ങൾ എണ്ണിപ്പറഞ്ഞാണ് ഡൽഹിയിൽ തന്റെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിട്ടത്.ബി.ജെ.പി ഭരണത്തിലാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത്. അയോദ്ധ്യ കേസിൽ വിധി വന്നതും സ്വാതന്ത്ര്യം കിട്ടി 70 വർഷത്തിന് ശേഷമാണ്. കർത്താപൂർ ഇടനാഴി, ഇന്ത്യ ബംഗ്ലാദേശ് അതിർത്തി തർക്കം പരിഹരിക്കൽ, പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെ സുപ്രധാന തീരുമാനങ്ങളും ബി.ജെ.പി. സർക്കാരിന്റെ കാലത്തുണ്ടായി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജാമിയയിലും ഷഹീൻ ബാഗിലും സീലാംപൂറിലും നടന്നുവരുന്ന പ്രതിഷേധങ്ങൾ യാദൃച്ഛികമായി സംഭവിച്ചതാണെന്ന് പറയാൻ കഴിയുമോ?. . ഈ പ്രതിഷേധങ്ങൾ ഒരേ സമയത്ത് സംഭവിച്ചതാണെന്ന് പറയാൻ സാധിക്കില്ല. ഇതിന് പിന്നിൽ ഒരു രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. രാജ്യത്തിന്റെ ഐക്യം തകർക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലും തീവയ്പിലും സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും അതൃപ്തി രേഖപ്പെടുത്തിയ കാര്യവും മോദി ഓർമ്മിപ്പിച്ചു. സർക്കാരിൽ നിന്ന് വേണ്ട ഉറപ്പു ലഭിച്ചുകഴിഞ്ഞാൽ ഒരു നിയമത്തിനെതിരെയുളള പ്രതിഷേധങ്ങൾ അവസാനിക്കേണ്ടതാണ്. എന്നാൽ ആംആദ്മി പാർട്ടിയും കോൺഗ്രസും . ഭരണഘടനയും ദേശീയ പതാകയും മുൻപിൽ വച്ച് ശ്രദ് ധതിരിച്ചുവിടാനാണ്ശ്രമിക്കുന്നത്. ഇന്ത്യയെ ഛിന്നഭിന്നമാക്കണമെന്ന് ആഗ്രഹിക്കുന്നവരെ രക്ഷിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു.