ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ തുടങ്ങിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അറിയിച്ചു. ചട്ടങ്ങൾ രൂപകരിച്ച ശേഷമേ പൗരത്വത്തിനുള്ള അപേക്ഷ സ്വീകരിക്കൂവെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്‌സഭയിൽ ജഗദംമ്പികാ പാൽ എം.പിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. ചട്ടങ്ങൾ രൂപീകരിച്ച ശേഷം അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിക്ക്, ബുദ്ധ, ജെയിൻ, പാർസി, ക്രിസ്‌ത്യൻ മതക്കാർക്ക് പൗരത്വത്തിന് അപേക്ഷിക്കാം.