nirbhaya-case

ന്യൂഡൽഹി:നിർഭയ കേസിൽ കുറ്റവാളികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ ഹർജി ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുരേഷ് കൈത്ത് അദ്ധ്യക്ഷനായ ബെഞ്ച് തള്ളി. പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തുള്ള വിചാരണക്കോടതിയുടെ ഉത്തരവിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയതോടെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.

പ്രതികൾ മനഃപൂർവം ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. 2017 മെയിൽ സുപ്രീംകോടതി കേസിൽ വധശിക്ഷ പ്രഖ്യാപിച്ച ശേഷം അധികൃതർ ഇത്രയും നാൾ ഉറങ്ങുകയായിരുന്നോവെന്ന് കോടതി ചോദിച്ചു. ശിക്ഷ നടപ്പിലാക്കാൻ ആരും മുന്നിട്ട് ഇറങ്ങിയില്ലെന്നും ഏഴ് ദിവസത്തിനുള്ളിൽ പ്രതികൾ എല്ലാ നിയമനടപടികളും പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ വിധിയനുസരിച്ച് ഇനിയും രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിക്കാൻ ബാക്കിയുള്ള പവൻ ഗുപ്ത അടുത്ത ഏഴ് ദിവസങ്ങൾക്കകം ദയാഹർജിയും തിരുത്തൽ ഹർജിയും നൽകണം. വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പ്രതി മുകേഷ് നിയമത്തിന്റെ എല്ലാ വഴികളും വിനിയോഗിച്ച് കഴിഞ്ഞതിനാൽ അയാളെ മാത്രമായി തൂക്കിലേറ്റാൻ കഴിയില്ലെന്നും കോടതി അറിയിച്ചു.

ശിക്ഷ വൈകിപ്പിക്കാനായി പ്രതികളുടെ തന്ത്രം

പ്രതികളുടെ വധശിക്ഷ ജനുവരി 22ന് രാവിലെ ഏഴിന് നടപ്പാക്കാനായിരുന്നു ഡൽഹി പട്യാല ഹൗസ് കോടതി ആദ്യ മരണ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ ഇതിന് ശേഷം പ്രതി മുകേഷ് സിംഗ് തിരുത്തൽ ഹർജിയും രാഷ്ട്രപതിക്ക് ദയാഹർജിയും സമർപ്പിച്ചു. ദയാഹർജി രാഷ്ട്രപതി തള്ളിയെങ്കിലും ഹർജി തള്ളപ്പെട്ട് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്ന ചട്ടവും നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റണം എന്ന നിർദ്ദേശവും പ്രതികൾക്ക് ഗുണകരമായി. മുകേഷിന്റെ ദയാഹർജി തള്ളിയതിന് പിന്നാലെ അക്ഷയ് കുമാർ ദയാഹർജി സമർപ്പിച്ചു. ഇതും രാഷ്ട്രപതി തള്ളിയതോടെ വിനയ് കുമാർ ദയാഹർജി സമർപ്പിച്ചു. ഇത് തള്ളപ്പെട്ടതോടെ, അക്ഷയ് താക്കൂർ ദയാഹർജിയുമായെത്തി. ഇത് തള്ളിക്കഴിഞ്ഞാലും പവൻ ഗുപ്ത ദയാഹർജി സമർപ്പിച്ച് അത് രാഷ്ട്രപതി തള്ളി 14 ദിവസം കഴിഞ്ഞാൽ മാത്രമേ വധശിക്ഷ നടപ്പാക്കാനാവൂ.

അ​ക്ഷ​യ് ​ഠാ​ക്കൂ​റി​ന്റെ​ ​ദ​യാ​ഹ​ർ​ജി​ ​ത​ള്ളി

ന്യൂ​ഡ​ൽ​ഹി​ ​:​ ​നി​ർ​ഭ​യ​ ​കേ​സ് ​പ്ര​തി​ ​അ​ക്ഷ​യ് ​ഠാ​ക്കൂ​റി​ന്റെ​ ​ദ​യാ​ഹ​ർ​ജി​ ​രാ​ഷ്ട്ര​പ​തി​ ​ത​ള്ളി.​ ​ക​ഴി​ഞ്ഞ​ ​ശ​നി​യാ​ഴ്ച​യാ​ണ് ​അ​ക്ഷ​യ് ​ദ​യാ​ഹ​ർ​ജി​ ​സ​മ​ർ​പ്പി​ച്ച​ത്.​ ​നി​ർ​ഭ​യ​ ​കേ​സി​ലെ​ ​നാ​ലു​പ്ര​തി​ക​ളി​ൽ​ ​മൂ​ന്നാ​മ​ത്തെ​ ​പ്ര​തി​യു​ടെ​ ​ദ​യാ​ഹ​ർ​ജി​യാ​ണ് ​രാ​ഷ്ട്ര​പ​തി​ ​രാം​നാ​ഥ് ​കോ​വി​ന്ദ് ​ത​ള്ളു​ന്ന​ത്.​ ​ച​ട്ട​പ്ര​കാ​രം,​ ​ദ​യാ​ ​ഹ​ർ​ജി​ ​ത​ള്ളി​ ​ര​ണ്ടാ​ഴ്ച​യ്ക്ക് ​ശേ​ഷം​ ​വ​ധ​ശി​ക്ഷ​ ​ന​ട​പ്പാ​ക്കാം.​ ​നാ​ലാം​ ​പ്ര​തി​ ​പ​വ​ൻ​ഗു​പ്ത​ ​ഇ​നി​യും​ ​ദ​യാ​ഹ​ർ​ജി​ ​ന​ൽ​കി​യി​ട്ടി​ല്ല.