drsanujacob
ഡോ. സാനു ജേക്കബ്ബ്

ന്യൂഡൽഹി: ഇടുക്കി രാമക്കൽമേട് സ്വദേശി ഡോ. സാനു ജേക്കബ്ബ് ഫുഡ് സേഫ്ടി ആന്റ് സ്‌റ്റാർഡേർഡ് അതോറിട്ടി ഒഫ് ഇന്ത്യയുടെ (എഫ്. എസ്. എസ്.എ.ഐ) ഡൽഹി ആസ്ഥാനത്ത് ഡയറക്‌ടറായി ചുമതലയേറ്റു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള മുംബയിലെ എക്‌സ്‌പോർട്ട് ഇൻസ്‌പെക്‌ഷൻ ഏജൻസി(ഇ.ഐ.എ) മുൻ ജോയിന്റ് ഡയറക്‌ടറാണ്.

പ്രശസ്‌ത ഭക്ഷ്യ ശാസ്‌ത്രജ്ഞനും കാർഷിക മേഖലയിലെ അറിയപ്പെടുന്ന ഗവേഷകനുമായ സാനു ജേക്കബ്ബ് കേരളാ സർവ്വകലാശാലയ്‌ക്കു കീഴിൽ വിവിധ സ്ഥാപനങ്ങളിൽ അദ്ധ്യാപകനായിരുന്നു. ഇറ്റലിയിലെ യൂനിമി സർവ്വകലാശാലയിൽ നിന്ന് പി.എച്ച്.ഡിയും ഫ്രാൻസ്, ഇറ്റലി, കാനഡ എന്നിവിടങ്ങളിലെ വിവിധ സർവ്വകലാശാലകളിൽ നിന്ന് പോസ്‌റ്റ് ഡോക്‌ടറേറ്റും നേടിയിട്ടുണ്ട്.

നെതർലൻഡിലും ബെൽജിയത്തിലും നടന്ന സയൻസ് മിഷൻ പരിപാടികളിൽ പങ്കെടുത്തു. ഇസ്രായേൽ, നെതർലൻഡ് സർക്കാരുകളുടെ ഫെലോഷിപ്പ് ലഭിച്ചു. ഇന്ത്യയിലും വിദേശത്തുമായി നിരവധി കോൺഫറൻസുകളിൽ പങ്കെടുത്തു.

ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ സയൻസസ് സൊസൈറ്റി, ഫുഡ് സേഫ്ടി ആന്റ് ക്വാളിറ്റി നെറ്റ്‌വർക്ക് , ഫുഡ്‌ സയന്റിസ്‌റ്റ്സ് ആന്റ് ടെക്‌നോളജീസ് അസോസിയേഷൻ, ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ, ഇന്ത്യൻ ബയോടെക്‌നോളജീസ്‌റ്റ്സ് സൊസൈറ്റി, കേരളാസയൻസ് അക്കാഡമി തുടങ്ങിയവയിൽ അംഗമാണ്. കൊച്ചിയിൽ എസ്.ബി.ഐ മാനേജരായ ആനി ജോൺ ഭാര്യയാണ്. മക്കൾ: നൻമ, നിതിൻ.