ന്യൂഡൽഹി: ലൗ ജിഹാദ് നിയമപ്രകാരം നിർവചിക്കണമെന്നും തടയാനാവശ്യമായ നിയമ നിർമ്മാണം നടത്തണമെന്നും ദേശീയ ന്യൂനപക്ഷകമ്മിഷൻ, ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ലൗ ജിഹാദ് എന്ന വാക്ക് നിയമ പ്രകാരം നിർവചിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ ലോക്‌സഭയിൽ മറുപടി നൽകിയ പശ്ചാത്തലത്തിലാണിത്.
ലോക്സഭയിൽ കഴിഞ്ഞ ദിവസം ലൗ ജിഹാദിനെ പറ്റി ഉന്നയിച്ച ചോദ്യം പല സംശയങ്ങൾ ഉയർത്തുന്നു. ചോദ്യങ്ങൾ രൂപപ്പെടുത്തിയത് ഒരു പ്രത്യേക ഉത്തരം കിട്ടുവാനായാണെന്നത് വ്യക്തമാണെന്നും ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ അഡ്വ. ജോർജ്ജ് കുര്യൻ കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങൾ പുകമറ ഉണ്ടാക്കുന്നതിനേ ഉപകരിക്കൂ. ചോദ്യങ്ങൾ സീറോ മലബാർ സിനഡിന്റെ ലൗ ജിഹാദ് പ്രമേയത്തെ തമസ്‌കരിക്കാനാണ് ഉന്നയിച്ചിരിക്കുന്നത്. ലൗ ജിഹാദ് തടയാൻ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ കത്തിൽ ആവശ്യപ്പെട്ടു.