ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ഇന്ന് ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുസഭകളിലും മറുപടി പറയും. അതേസമയം സാമ്പത്തികപ്രതിസന്ധി, പൗരത്വ നിയമം, തൊഴിലില്ലായ്മ തുടങ്ങിയവ ഉന്നയിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നലെയും കേന്ദ്രസർക്കാരിനെ പ്രതിപക്ഷം കടന്നാക്രമിച്ചു.
മതേതര ഇന്ത്യയും ഫാസിസ്റ്റ് ഇന്ത്യയുമായുള്ള പോരാട്ടമാണ് ഇപ്പോൾ രാജ്യത്ത് അരങ്ങേറുന്നതെന്ന് കെ.കെ.രാഗേഷ് എം.പി ചർച്ചയിൽ പറഞ്ഞു. ഭരണഘടന സംരക്ഷിക്കാൻ രംഗത്തുള്ള മതേതരവാദികളെയാണ് ദേശദ്രോഹികൾ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത്. ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാറുകാരാണ് യഥാർത്ഥ ദേശദ്രോഹികൾ. തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിലെത്തി. കർഷകവരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞു. ഇരട്ടിയായത് കർഷക ആത്മഹത്യയാണ്. എല്ലാം വിറ്റുതുലയ്ക്കുകയാണെന്നും രാഗേഷ് ആരോപിച്ചു