aravind-kejriwal

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചതോടെ രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായി ഡൽഹിയോ രാജ്യമോ മാത്രമല്ല, രാജ്യാന്തരസമൂഹവും ഉറ്റുനോക്കുകയാണ്. 70 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് നാളെയാണ് (8ന്) വോട്ടെടുപ്പ്. 11ന് വോട്ടെണ്ണും. ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തോടെ ഡൽഹിയിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് പുറത്തുവന്ന എല്ലാ സർവേകളും പ്രവചിക്കുന്നു. ഇന്ത്യാ ടുഡെ, എൻ.ഡി.ടി.വി, എൻ.ബി.ടി, ടൈംസ് നൗ, എ.ബി.പി ചാനലുകളാണ് സർവേ നടത്തിയത്. ആം ആ്മി പാർട്ടിക്ക് 60 നു മുകളിൽ സീറ്റുകളാണ് ഭൂരിപക്ഷ സർവേകളും പ്രവചിക്കുന്നത്. ജനങ്ങളുടെ ഭൂരിപക്ഷ അഭിപ്രായവും അതുതന്നെ.

പരസ്യപ്രചാരണത്തിെന്റ അവസം ഡൽഹിയിലെ പ്രധാനയിടങ്ങളിൽ ആം ആം ആദ്മി പാർട്ടി, ബി.ജെ.പി, കോൺഗ്രസ് സ്ഥാനാർത്ഥികൾ റോഡ് ഷോ നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റാലിക്ക് നേതൃത്വം നൽകി. ബി.ജെ.പിയുടെ മുഖ്യ വിദ്വേഷ പ്രചാരകൻ പർവേഷ് ശർമക്ക് തിരഞ്ഞെടുപ്പ് കമീഷൻ വീണ്ടും വിലക്ക് ഏർപ്പെടുത്തിയയോടെ അവസാന ദിവസം പ്രചാരണത്തിന് ഇറങ്ങാനായില്ല.

ആം ആദ്മി പാർട്ടിക്ക് വേണ്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മറ്റു സ്ഥാനാർത്ഥികളുടെ മണ്ഡലങ്ങളിലെ റാലികളിലും പങ്കടുത്തു. ന്യൂഡൽഹി മണ്ഡലത്തിലാണ് അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയ മയൂർവിഹാർ മണ്ഡലത്തിലും ഡൽഹി വഖഫ് ബോർഡ് ചെയർമാൻ അമാനത്തുല്ല ഖാൻ ഓഖ്‌ല മണ്ഡലത്തിലുമാണ് ജനവിധി തേടുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവർ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ റാലികളിൽ പങ്കെടുത്തു.