ന്യൂഡൽഹി :അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനായി രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രവർത്തനം ഒൻപത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകുമെന്ന് കേന്ദ്ര സർക്കാർ.

ആ ഒൻപത് മാനദണ്ഡങ്ങൾ

 ട്രസ്റ്റ് അംഗങ്ങൾ

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ. പരാശരനടക്കം അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്രസർക്കാർ രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൽ 9 സ്ഥിരാംഗങ്ങളും ആറ് നോമിനേറ്റഡ് അംഗങ്ങളുമാണുണ്ടാവുക. ട്രസ്റ്റിൽ ഇന്ത്യയ്‌ക്കുള്ളിൽ നിന്നുള്ള വിവിധ ഹിന്ദു മഠാധിപതികൾ, നിർമോഖി അഘാര, അയോദ്ധ്യയിലെ സർക്കാർ - കേന്ദ്ര സർക്കാർ പ്രതിനിധികൾ (ദളിതർ ഉൾപ്പെടെ) എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ട്രസ്റ്റിന്റെ ഓഫീസ്

തൊന്നൂറ്റിരണ്ടുകാരനായ കേശവ ഐയ്യങ്കാർ പരാശരൻ എന്ന കെ. പരാശരന്റെ ‍ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലുള്ള വീടാണ് ട്രസ്റ്റിന്റെ ഓഫീസ്. സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകനായ ഇദ്ദേഹം അയോദ്ധ്യക്കേസിൽ ഹിന്ദുകക്ഷികൾക്കുവേണ്ടി ഹാജരായിരുന്നു.