ന്യൂഡൽഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അരവിന്ദ് കെജ്‌രിവാൾ ഷഹീൻബാഗിലെ പ്രതിഷേധക്കാർക്ക് ബിരിയാണി നൽകുന്നുവെന്ന പരാമർശത്തെ തുടർന്നാണ് നടപടി.
കഴിഞ്ഞയാഴ്ച ഡൽഹിയിലെ ബാദർപുർ നിയോജകമണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് യോഗി ആദിത്യനാഥ് പ്രസ്താവന നടത്തിയത്. ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുമണിക്കകം വിശദീകരണം നൽകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.
ഫെബ്രുവരി എട്ടിനാണ് 70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. പതിനൊന്നിന് ഫലം പുറത്തുവരും.