ബി.ജെ.പിക്ക് നേരിയ മുന്നേറ്റം
ചിത്രത്തിലില്ലാതെ കോൺഗ്രസ്
ന്യൂഡൽഹി: ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്മി പാർട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിറുത്തുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. ഡൽഹിയിലെ എല്ലാ മേഖലകളിലും മുന്നേറ്റമുണ്ടാക്കുന്ന ആം ആദ്മിക്ക് 70ൽ കുറഞ്ഞത് 42 സീറ്റുകളാണ് പ്രവചിക്കുന്നത്. 22 വർഷത്തെ അധികാര വരൾച്ച മാറ്റാൻ ബി.ജെ.പിക്ക് ഇക്കുറിയും സാധിക്കില്ല.
ആംആദ്മി തൂത്തുവാരുമെന്നാണ് ഇന്ത്യാ ടുഡെയുടെ പ്രവചനം. 68 സീറ്റുവരെ. നിലവിൽ 66 സീറ്റാണുള്ളത്.ബി. ജെ. പിക്ക് 9 മുതൽ 26 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് നല്ല മത്സരം കാഴ്ചവയ്ക്കാൻ പോലുമായില്ല. നിലവിലെ പൂജ്യത്തിന് പകരം ഒരു സീറ്റ് ലഭിച്ചേക്കും.
പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ടുയർന്ന ധ്രുവീകരണ ശ്രമങ്ങളെ ഡൽഹി ജനത തള്ളിക്കളയുന്നു. സൗജന്യ വൈദ്യുതി, വെള്ളം, സ്ത്രീകൾക്ക് സൗജന്യ യാത്ര, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, നിലവാരമുയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ക്ഷേമപ്രവർത്തനങ്ങൾ കേജ്‌രിവാളിന് നേട്ടമായെന്നാണ് വിലയിരുത്തൽ. ത്രികോണ മത്സരമാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും ആംആദ്മിയും ബി.ജെ.പിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് സർവേ പറയുന്നത്.
സീറ്റുകൾ - 70
കേവല ഭൂരിപക്ഷം - 36
ഇന്ത്യ ടുഡെ -ആക്സിസ്
............................
ആംആദ്മി : 59 - 68
ബി.ജെ.പി : 2 - 11
കോൺഗ്രസ് : 0
സുദർശൻ ന്യൂസ്
............................
ആംആദ്മി : 40-45
ബി.ജെ.പി : 24-28
കോൺഗ്രസ്: 2-3
ടൈംസ് നൗ
..........................
ആംആദ്മി : -44
ബി.ജെ.പി: 26
കോൺഗ്രസ് : 0
റിപ്പബ്ലിക് ടി.വി
............................
ആംആദ്മി : 48-61
ബി.ജെ.പി :9 -21
കോൺഗ്രസ് : 0-21
ഇന്ത്യ ടി.വി
..................................
ആംആദ്മി : 44
ബി.ജെ.പി - 26
കോൺഗ്രസ് : 0
ടി.വി 9 ഭാരത്‌വർഷ
........................
ആംആദ്മി : 54
ബി.ജെ.പി : 15
കോൺഗ്രസ് : 1
ഇന്ത്യ ന്യൂസ് - നേത
........................
ആംആദ്മി : 53- 57
ബി.ജെ.പി : 11-17
കോൺഗ്രസ് : 0-2
എ.ബി.പി ന്യൂസ് - സി വോട്ടർ
........................................
ആംആദ്മി : 56
ബി.ജെ.പി :12
കോൺഗ്രസ് : 2
ഇന്ത്യ ന്യൂസ് നേഷൻ
..........................
ആംആദ്മി : 55
ബി.ജെ.പി : 14
കോൺഗ്രസ് :1
ന്യൂസ് എക്സ്
..................................
ആംആദ്മി : 50-56
ബി.ജെ.പി 10 -14
കോൺഗ്രസ് - 0
ന്യൂസ് 24
..........................
ആംആദ്മി: 55
ബി.ജെ.പി:15
കോൺഗ്രസ്: 0