supreme-court-

ന്യൂഡൽഹി: ശബരിമല കേസിൽ ഒമ്പതംഗ വിശാല ബെഞ്ച് രൂപീകരിച്ചതിന്റെ സാധുത സംബന്ധിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്ന് വിധി പറയും.വിശാല ബെഞ്ചിന്റെ പരിഗണനാവിഷയങ്ങളും തീരുമാനിക്കും. വാദം ബുധനാഴ്‌ച മുതൽ ആരംഭിക്കും.

പുനഃപരിശോധനാ ഹർജികളിൽ യുവതീപ്രവേശനം തീർപ്പാക്കാതെ മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂട്ടിക്കലർത്തി ഒമ്പതംഗ ബെഞ്ചിന് വിട്ടത് തെറ്റാണെന്ന് മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. വിശാല ബെഞ്ച് രൂപീകരിച്ചതിനെ കേരളവും എതിർത്തു.